Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : US Air Strike

കു​വൈ​ത്തി​ന് നേ​രെ ഇ​റാ​ൻ മി​സൈ​ലു​ക​ൾ, ഖ​ഷം ദ്വീ​പ് ത​ക​ർ​ത്ത് യു​എ​സ്!

ടെ​ഹ്റാ​ൻ: ഗ​ൾ​ഫ് മേ​ഖ​ല​യെ വ​ൻ യു​ദ്ധ​ഭീ​തി​യി​ലാ​ഴ്ത്തി ഇ​റാ​ന്‍റെ മി​സൈ​ൽ ആ​ക്ര​മ​ണ​വും യു​എ​സി​ന്‍റെ ശ​ക്ത​മാ​യ തി​രി​ച്ച​ടി​യും. കു​വൈ​ത്തി​നും ബ​ഹ്‌​റൈ​നും നേ​രെ ഇ​റാ​ൻ മി​സൈ​ൽ-​ഡ്രോ​ൺ ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്തി​യ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ, ഇ​റാ​ന്‍റെ ത​ന്ത്ര​പ്ര​ധാ​ന​മാ​യ ഖ​ഷം ദ്വീ​പ് ല​ക്ഷ്യ​മാ​ക്കി യു​എ​സ് സൈ​ന്യം ക​ന​ത്ത വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി.

സ​ഖ്യ​രാ​ജ്യ​ങ്ങ​ൾ​ക്ക് നേ​രെ ഇ​റാ​ൻ ന​ട​ത്തി​യ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യാ​ണ് ത​ങ്ങ​ൾ 'സ്വ​യം​ര​ക്ഷാ ആ​ക്ര​മ​ണം' ന​ട​ത്തി​യ​തെ​ന്ന് യു‌​എ​സ് സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ് അ​റി​യി​ച്ചു. കു​വൈ​ത്തി​നെ ല​ക്ഷ്യ​മാ​ക്കി ഇ​റാ​ൻ തൊ​ടു​ത്ത ര​ണ്ട് ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ൾ ല​ക്ഷ്യ​സ്ഥാ​ന​ത്ത് എ​ത്തു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ ക​ട​ലി​ൽ പ​തി​ക്കു​ക​യോ ത​ക​രു​ക​യോ ചെ​യ്തു.

ബ​ഹ്‌​റൈ​ന് നേ​രെ വ​ന്ന മൂ​ന്ന് മി​സൈ​ലു​ക​ൾ യു​എ​സി​ന്‍റെ​യും ബ​ഹ്‌​റൈ​ന്‍റെ​യും വ്യോ​മ​പ്ര​തി​രോ​ധ സേ​ന​ക​ൾ ചേ​ർ​ന്ന് ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​റാ​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള ഖ​ഷം ദ്വീ​പി​ലെ സൈ​നി​ക ഗ്രൗ​ണ്ട് ക​ൺ​ട്രോ​ൾ സ്റ്റേ​ഷ​ന് നേ​രെ യു​എ​സ് യു​ദ്ധ​വി​മാ​ന​ങ്ങ​ൾ ബോം​ബാ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

എ​ന്നാ​ൽ, ഈ ​ആ​ക്ര​മ​ണ​ത്തി​ന് മ​റു​പ​ടി​യാ​യി ബ​ഹ്റൈ​നി​ലെ യു​എ​സ് അ​ഞ്ചാം നാ​വി​ക വ്യൂ​ഹ​ത്തി​ന്‍റെ ആ​സ്ഥാ​ന​ത്തി​ന് നേ​രെ മി​സൈ​ലു​ക​ളും ഡ്രോ​ണു​ക​ളും അ​യ​ച്ച​താ​യി ഇ​റാ​ന്‍റെ ഇ​സ്ലാ​മി​ക് റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ് കോ​ർ​പ്സ് അ​വ​കാ​ശ​പ്പെ​ട്ടു.

ഇ​റാ​ൻ ല​ക്ഷ്യ​മി​ട്ട സൈ​നി​ക താ​വ​ള​ങ്ങ​ൾ​ക്ക് യാ​തൊ​രു​വി​ധ കേ​ടു​പാ​ടു​ക​ളും സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്നും സി​വി​ൽ ക​പ്പ​ലു​ക​ളെ ല​ക്ഷ്യ​മാ​ക്കി ഇ​റാ​ൻ വി​ട്ട മൂ​ന്ന് ഡ്രോ​ണു​ക​ൾ കൂ​ടി വെ​ടി​വെ​ച്ചി​ട്ട​താ​യും യു​എ​സ് സൈ​ന്യം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഖ​ഷം ദ്വീ​പി​ന് നേ​രെ​യു​ണ്ടാ​യ യു​എ​സ് ആ​ക്ര​മ​ണ​ത്തോ​ടെ ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ ക​ന​ത്ത ജാ​ഗ്ര​താ നി​ർ​ദേ​ശ​മാ​ണ് പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്.

 

Latest News

Corehub Up